ആശുപത്രിയിൽ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ…
മധ്യഡൽഹിയിലെ മൗലാനാ ആസാദ് മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.എംഡി ഒന്നാം വർഷ വിദ്യാർഥിയായ അമിത് കുമാറിനെ(30)യാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് മാനസിക വൈകല്യത്തിന് ചികിത്സയിലായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അമിത്തിന്റെ കുടുംബാംഗങ്ങളെ അറിയിച്ചെന്നും,സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.




