അരവിന്ദ് കെജരിവാളിന്റെ മാതാപിതാക്കളെ ഇന്ന് ചോദ്യം ചെയ്യും…

ആം ആദ്മി പാർട്ടി രാജ്യസഭാ എംപി സ്വാതി മലിവാളിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അരവിന്ദ് കെജരിവാളിന്റെ മാതാപിതാക്കളെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. വിഷയവുമായി ബന്ധപ്പെട്ട് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിനെയും ഡൽഹി പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ.മുഖ്യമന്ത്രിയുടെ വസതിയിലെത്തിയായിരിക്കും ഇവരുടെ മൊഴി രേഖപ്പെടുത്തുക .

കേജ്‌രിവാളിൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റ് ബിഭാവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് തന്നെ ആക്രമിച്ചുവെന്നായിരുന്നു സ്വാതി മലിവാലിന്റെ പരാതി.മെയ് 13 ന് കെജ്‌രിവാളിൻ്റെ വസതിയിൽ പോയി അദ്ദേഹത്തിന്റെ മാതാപിതാക്കളെയും ഭാര്യയെയും കണ്ടതിന് ശേഷം കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൈനിംഗ് റൂമിലേക്ക് പോയി, അവിടെ കെജ്‌രിവാളിൻ്റെ സഹായി തന്നെ ആക്രമിച്ചു എന്നാണ് സ്വാതിയുടെ മൊഴി.ഇതിന് പിന്നാലെയാണ് കെജ്‌രിവാളിൻ്റെ മാതാപിതാക്കളെയും ഭാര്യയെയും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത് .

Related Articles

Back to top button