അനുസൂയ ഇനി അനുകതിര്‍..സിവില്‍ സര്‍വീസില്‍ ലിംഗമാറ്റം അംഗീകരിച്ച് കേന്ദ്രം…
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ ഔദ്യോഗിക രേഖകളിലും പേരും ലിംഗവും മാറ്റാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍.ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ എം അനുസൂയ തന്റെ പേര് എം അനുകതിര്‍ സൂര്യ എന്നും ലിംഗം പുരുഷന്‍ എന്നും മാറ്റാന്‍ നല്‍കിയ അപേക്ഷ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.
രാജ്യത്തെ സിവില്‍ സര്‍വീസ് ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു ഉത്തരവ്.വ്യത്യസ്ത ലിംഗവിഭാഗങ്ങളെ ഉൾക്കൊള്ളാൻ വിമുഖതയുള്ളവരുടെ കാഴ്ചപ്പാടിൽ വലിയളവിൽ മാറ്റം കൊണ്ടുവരാൻ ഈ നടപടിക്ക് കഴിയുമെന്ന് സർക്കാർ വൃത്തങ്ങളും പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.ഹൈദരാബാദ് കസ്റ്റംസ് എക്‌സൈസ് ആൻഡ് സർവീസ് ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ (സെസ്റ്റാറ്റ്) ചീഫ് കമ്മീഷണറുടെ ഓഫീസിൽ ജോയിൻ്റ് കമ്മീഷണറാണ് എം അനുകതിര്‍.