ഹോട്ടലിൽ യുവതി മരിച്ച സംഭവം :സുഹൃത്ത് കുറ്റം സമ്മതിച്ചു
തിരുവനന്തപുരം :തമ്പാനൂരിലെ ഹോട്ടൽമുറിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ഗായത്രിക്കൊപ്പം ഹോട്ടൽ മുറിയിലുണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം സ്വദേശി പ്രവീൺ ആണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. പ്രണയ ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഹോട്ടൽ മുറിയിൽ വച്ച് ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രവീൺ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഒളിവിൽപോയ പ്രവീണിനെ കൊല്ലം പരവൂരിൽ നിന്ന് പോലീസ് പിടികൂടിയത്. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത് പ്രവീൺ കൊല നടത്തിയതിനു പിന്നാലെ ഒളിവിൽ പോയിരുന്നു. കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രി ആണ് മരിച്ചത്.