ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് അറിയില്ല…ചോദ്യങ്ങളോട് രജനികാന്ത്…
ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്ന് നടൻ രജനികാന്ത്. തമിഴ് സിനിമയിലും ഈ മാതൃകയിൽ കമ്മിറ്റി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു നടന്റെ മറുപടി. ഹേമ കമ്മിറ്റിയെ പോലെ തമിഴ് സിനിമയിലും അന്വേഷണം നടത്തണമെന്ന ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് രജനികാന്തിന്റെ പ്രതികരണം.



