ഹെൽമറ്റ് ധരിച്ചില്ല.. പോലീസ് പിഴ ചുമത്തി… പോലീസിന്റെ ഫ്യൂസ് ഊരി ലൈൻമാൻ….

പോലീസ് പിഴ ചുമത്തിയതിൽ പ്രധിഷേധിച്ച് പോലീസ് സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലൈൻമാൻ. ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയതിൽ പ്രകോപിതനായാണ് ഫ്യൂസ് ഊരിയത്. ഗതാഗത നിയമലംഘനത്തിന് സംസ്ഥാന വൈദ്യുതി വകുപ്പിൽ നിന്നുള്ള കരാർ ജീവനക്കാരന് ജില്ലാ ട്രാഫിക് പോലീസ് 6,000 രൂപ പിഴ ചുമത്തുകയായിരുന്നു. അതേസമയം, ഉത്തർപ്രദേശിൽ ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതിന് ഔദ്യോഗിക പിഴ 2,000 രൂപയായതിനാൽ 6,000 രൂപ പിഴ ചുമത്തിയത് യുവാവിനെ പ്രകോപിതനാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ലൈൻമാൻ പോലീസ് സ്റ്റേഷന് പുറത്തുള്ള ഇലക്ട്രിക്ക് പോസ്റ്റിൽ കയറുന്നതും പോലീസ് സ്റ്റേഷന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതും കാണാം. ഉത്തർപ്രദേശിലെ ഷാംലിയിലുള്ള ഒരു ലൈൻമാനാണ് ബിൽ അടച്ചില്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

Related Articles

Back to top button