ഹലോ ഹോട്ടൽ അല്ലെ ….. അല്ല എ സി പിയാണ്…..

മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലില്‍ വിളിച്ച് ഷവായ് ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കവേ പന്നിയങ്കര സ്വദേശി എ എസ്‌ ഐ ബല്‍രാജിനാണ് അബദ്ധം പിണഞ്ഞത്.ഹോട്ടലാണെന്ന് കരുതി അബദ്ധത്തില്‍ എ സിപി യെ വിളിച്ച് ഷവായും കുബ്ബൂസും പൊലീസുകാരന്‍ ഓര്‍ഡര്‍ ചെയ്തു . ഹോട്ടലാണെന്ന് കരുതി ഫോണെടുത്തപ്പോള്‍ മറുതലയ്ക്കലില്‍ നിന്നും എന്താണ് വേണ്ടതെന്ന് കൂടി കേട്ടപ്പോള്‍ എന്നാല്‍ ഒരു അര ഷവായിയും നാല് കുബ്ബൂസും പോരട്ടേ എന്ന് കൂസാതെ പറഞ്ഞു. ഒരു രക്ഷയുമില്ലല്ലോ ഇത് ഫറൂഖ് എ സി പി എ. എം സിദ്ധിഖിന്റെ നമ്പരാണെന്ന് മറുപടി കിട്ടിയതോടെ എ എസ്‌ ഐ വിറച്ചുപോകുകയായിരുന്നു .

ആപ്പിലായെന്ന് ബോധം വന്നപ്പോള്‍ നിരവധി വട്ടം മാപ്പ് പറയാന്‍ ശ്രമിച്ചെങ്കിലും സന്ദര്‍ഭത്തെ വളരെ കൂളായാണ് സിദ്ധിഖ് കൈകാര്യം ചെയ്തത്. ഇതേതായാലും തമാശയായെന്ന് പൊട്ടിച്ചിരിച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. അസിസ്റ്റന്റ് കമ്മീഷണറെന്ന് കേട്ടപ്പോഴേ വിറച്ചുപോയ ബല്‍രാജിനോട് ചങ്ങാതീ അബദ്ധമൊക്കെ ആര്‍ക്കും പറ്റുമെന്ന് പറഞ്ഞ് സിദ്ധിഖ് ആശ്വസിപ്പിച്ചു.

Related Articles

Back to top button