സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചു ദിവസമാക്കി ചുരുക്കി.
73-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചു ദിവസമാക്കി ചുരുക്കി. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമതയും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനുമായി ജീവനക്കാരുടെ പ്രവർത്തി ദിനങ്ങൾ അഞ്ചുദിവസം ആക്കുന്നു, പെൻഷൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി വർധിപ്പിക്കും എന്നിങ്ങനെയുള്ള നിർണായകമായ പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ ട്വീറ്റ് ചെയ്തു.
കൂടാതെ ലേണിങ് ഡ്രൈവേഴ്സ് ലൈസൻസ് നൽകുന്നതിനുള്ള ചട്ടങ്ങൾ ലഘൂകരിക്കും എന്നും സ്ത്രീസുരക്ഷയ്ക്കായി എല്ലാ ജില്ലകളിലും വനിതാ സുരക്ഷാ സെല്ലുകൾ സ്ഥാപിക്കുമെന്നും അദ്ദേഹത്തിന്റെ ട്വീറ്റിലുണ്ട്.
ഛത്തീസ്ഗഡ് നിബിഡ വനങ്ങളുള്ള സംസ്ഥാനം ആയതിനാൽ ഭൂരിഭാഗം ആദിവാസികളുടേയും ഉപജീവനമാർഗ്ഗം വനങ്ങളെ ആശ്രയിച്ചാണ് അതിനാൽ വനവാസികൾ ഉള്ള നിയമങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.