സൗദി അറേബ്യൻ പൗരന്മാർക്ക് ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്..

റിയാദ്: ഇന്ത്യ ഉൾപ്പെടെ പതിനാറ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് പൗരന്മാരെ വിലക്കി സൗദി അറേബ്യ. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ലെബനോൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോങ്കോ, ലിബിയ, ഇന്തൊനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഈ രാജ്യങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തിയാണ് വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിന കോവിഡ് കേസുകളിലുണ്ടായ വർധനവാണ് വിലക്കിന് കാരണം.

Related Articles

Back to top button