സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയായി
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയായി. ഇന്നലെ മണ്ണന്തല ക്ഷേത്രത്തിൽവെച്ചാണ് ലളിതമായ വിവാഹ ചടങ്ങ് നടന്നത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് വരൻ .ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹ ചടങ്ങിൽ സ്വപ്ന സുരേഷ് പങ്കെടുത്തില്ല. മകളുടെ വിവാഹത്തിന് കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടാതിരിക്കാനാണ് സ്വപ്ന എത്താത്തതെന്നാണ് സൂചന.
പാലക്കാട് സ്വപ്നയ്‌ക്കൊപ്പമുണ്ടായിരുന്ന മകൾ ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭർത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തിയത്. സ്വർണക്കടത്ത് കേസിന് മുൻപേ ഗൗരിയും ആനന്ദും പ്രണയത്തിലായിരുന്നു. ഇതിനിടെ, പാലക്കാടു നിന്ന് സ്വപ്ന സുരേഷ് കൊച്ചിയിലേക്ക് താമസം മാറി. ഇടപ്പള്ളിയ്ക്കടുത്ത് കൂനമ്മാവിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്താണ് താമസം മാറിയത്. കേസുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി കൂടുതൽ സൗകര്യം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലേക്ക് മാറിയതെന്ന് സ്വപ്നയോട് ബന്ധമുള്ള അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.