സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ടയേർഡ് എസ് ഐയ്ക്ക് ദാരുണാന്ത്യം…

കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ടയേർഡ് എസ് ഐ മരിച്ചു. കൊടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ശ്രീകുമാറാണ് മരിച്ചത്. ദേശീയപാത 66 ൽ കോതപറമ്പ് സെൻ്ററിന് സമീപം ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്.കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന നാലുമാക്കൽ ബസാണ് അപകടത്തിനിടയാക്കിയത്. വടക്കുഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ പിറകെ വന്ന ബസ്സിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ശ്രീകുമാർ മരിച്ചു. ഫസ്റ്റ്കെയർ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ചു.

Related Articles

Back to top button