സ്കൂളുകൾ അടച്ചു: കൊവിഡ്
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്കൂളുകൾ അടയ്ക്കാൻ തീരുമാനം. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ 21 മുതൽ അടയ്ക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ കൂടുതൽ കോവിഡ് നിയന്ത്രണതിൻ്റെ ഭാഗമായി സർക്കാർ, അർദ്ധ സർക്കാർ, സഹകരണ സ്ഥാപനങ്ങളുടെ പരിപാടികൾ ഓൺലൈനിലൂടെ മാത്രമാക്കി. സംസ്ഥാനത്ത് രാത്രികാല നിയന്ത്രണവും വാരാന്ത്യ കർഫ്യുവും ഇല്ല.