സ്കൂട്ടർ വീടിന്റെ മതിലിൽ ഇടിച്ചു, രണ്ട് പേർ മരിച്ചു.. അപകടം ഇന്ന് രാവിലെ..
മാവേലിക്കര: തട്ടാരമ്പലം വലിയ പെരുമ്പുഴ റോഡിൽ സ്കൂട്ടർ വീടിന്റെ മതിലിൽ ഇടിച്ചു രണ്ട് പേർ മരിച്ചു. ഈരേഴ വടക്ക് കാട്ടിൽ കിഴക്കതിൽ രാജേഷ് (54), ഇയാളുടെ കുഞ്ഞമ്മയുടെ മകൻ അമ്പിക്കുട്ടൻ (35) എന്നിവരാണ് മരിച്ചത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ഇന്ന് രാവിലെ 6.30ഓടെയാണ് അപകടം. ഇരുവരും മതിൽ, കിണർ നിർമ്മാണ തൊഴിലാളികളാണ്. മൃതദേഹം കായംകുളം ആശുപത്രിയിലേക്ക് മാറ്റി. രാധയാണ് മരിച്ച രാജേഷിന്റെ ഭാര്യ.