സ്കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്.

ചേർത്തല: അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് സ്കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പരിക്കേറ്റത്. ദേശീയപാതയിൽ ചേർത്തല പതിനൊന്നാം മൈലിന് സമീപത്ത് വച്ചായിരുന്നു സംഭവം. അമ്പലപ്പുഴ ഇല്ലത്ത് കിഴക്കേത് രാജുവിൻ്റെ മകൻ 19 വയസുള്ള അമൽ രാജുവിനാണ് പൊള്ളലേറ്റത്. ചേർത്തല പോളിടെക്നിക്കിൽ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം. പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി തീപിടിക്കുകയായിരുന്നു. ചേർത്തല പതിനൊന്നാം മൈലിന് സമീപത്ത് വച്ച്‌ ചൂട് അനുഭവപ്പെട്ടതിനെത്തുടർന്ന് സ്‌കൂട്ടർ നിർത്തി മൊബൈൽ ഫോൺ പോക്കറ്റിൽ നിന്ന് പുറത്തെടുത്ത് നിലത്തെറിയുകയായിരുന്നു. ഈ സമയത്താണ് അമലിന് പൊള്ളലേറ്റത്. കൈയ്ക്കും,കാലിൻ്റെ തുടയിലുമാണ് പരിക്ക്. പാൻ്റിൻ്റെ ഒരു ഭാഗം കത്തിപ്പോയി. തുടർന്ന് ഓട്ടോ ഡ്രൈവർമാരും, നാട്ട്കാരും ഓടിക്കൂടി അമലിനെ ചേർത്തല താലൂക്കാശുപത്രിയിലെത്തിച്ചു. ഒരു വർഷമായി ഉപയോഗിച്ച് വന്നിരുന്ന റിയൽമി 6 പ്രോ എന്ന ഫോണാണ് ചൂടായി,തീപിടിച്ച്‌ പൊട്ടിത്തെറിച്ചതെന്ന് അമൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button