സ്കൂട്ടർ അപകടത്തിൽ മരിച്ച ബന്ധുക്കളുടെ സംസ്കാരം നാളെ

മാവേലിക്കര: സ്കൂട്ടർ അപകടത്തിൽ മരിച്ച ബന്ധുക്കളുടെ സംസ്കാരം നാളെ നടക്കും. തട്ടാരമ്പലം – വലിയ പെരുമ്പുഴ റോഡില്‍ ഇന്ന് രാവിലെ 6.30 ഓടെ ക്ഷേത്ര ദർശനത്തിനായി പോകുന്നതിനിടെ സ്‌കൂട്ടര്‍ വീടിന്റെ മതിലില്‍ ഇടിച്ചാണ് രണ്ട് പേര്‍ മരിച്ചത്. ഈരേഴ വടക്ക് കാട്ടില്‍ കിഴക്കതില്‍ രാജേഷ് (കൊച്ചുമോന്‍-50), ഇയാളുടെ ഇളയമ്മയുടെ മകന്‍ ഈരേഴ വടക്ക് ശ്രീശൈലത്തില്‍ തങ്കമ്മയുടെ മകൻ അമ്പിക്കുട്ടന്‍ (40) എന്നിവരാണ് മരിച്ചത്.

ചെട്ടികുളങ്ങരയില്‍ നിന്ന് മാന്നാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ മറ്റം വടക്ക് ആല്‍ത്തറ ജങ്ഷനിലെ വളവില്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയക്ക് സാരമായ പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഇരുവരും മതില്‍, കിണര്‍ നിര്‍മ്മാണ തൊഴിലാളികളാണ്. മൃതദേഹം കായംകുളം ആശുപത്രിയിലേക്ക് മാറ്റി. നാളെ രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ സംസ്കാരം നടക്കും. രാജേഷിന്റെ ഭാര്യ – രാധ. മകൻ- അരുൺ കുമാർ, മരുമകൾ- അമ്മു. അമ്പിക്കുട്ടന്റെ ഭാര്യ- വർണ്ണ. മകൾ- അഖില.

Related Articles

Back to top button