സെക്രട്ടറിയേറ്റിൽ കൂട്ടത്തോടെ കോവിഡ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് പടർന്നു പിടിക്കുന്നു.മുഖ്യമന്ത്രിയുടെ ഓഫിസിൽ കോവിഡ് സ്ഥിരീകരിച്ചു.ഓഫീസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.വനം,ദേവസ്യം,ആരോഗ്യം എന്നീ വകുപ്പ് മന്ത്രിമാരുടെ ഓഫീസിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു.സെക്രട്ടറിയേറ്റിൽ കോവിഡ് പടരുന്നതിനാൽ ഹാജർ 50 ശതമാക്കണമെന്ന നിവേദനവുമായി സംഘടനകൾമുന്നോട്ട് വന്നിട്ടുണ്ട് എന്നാൽ പദ്ധതി നടത്തിപ്പ് താളംതെറ്റുമെന്നതിനാൽ ഇത് പ്രാവർത്തികമല്ലെന്നു സർക്കാർ അറിയിച്ചു