സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ ദേഹത്ത് കൈവെച്ചു… അശ്ലീലച്ചുവയുള്ള സംഭാഷണവും… കൈ തട്ടി മാറ്റി യുവതി…

ബിജെപിയുടെ കേരളത്തിലെ ഭാവിയെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകയുടെ ദേഹത്ത് കൈ വെച്ച് സുരേഷ് ഗോപി. ബിജെപി കേരളത്തിൽ അധികാരത്തിലെത്താൻ നടത്തുന്ന ശ്രമങ്ങൾ ഒന്നും നടക്കുന്നില്ലല്ലോ എന്ന തരത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് ‘പറ്റുവോന്നു നോക്കട്ടെ മോളെ’ എന്ന ദ്വയാർത്ഥ പ്രയോഗത്തോടെയുള്ള മറുപടിയാണ് സുരേഷ് ഗോപി നൽകിയത്. തുടർന്ന് ദേഹത്തു കൈവെക്കുകയും ചെയ്‌തു.ആദ്യം ചിരിച്ചു തള്ളിയെങ്കിലും സുരേഷ് ഗോപി വീണ്ടും ദേഹത്ത് കൈവെച്ചതോടെ യുവതി കൈ തട്ടി മാറ്റുകയായിരുന്നു. അശ്ലീലത കലർന്ന തരത്തിൽ സംസാരിക്കുകയും ദേഹത്ത് കൈവെക്കുകയും ചെയ്ത നടന്റെ കൈ തട്ടി മാറ്റിയ യുവതിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പലരും രംഗത്തെത്തിയിട്ടുണ്ട്. യുവതിയോട് മോശമായി പ്രതികരിച്ചിട്ടും ഒപ്പമുള്ള മാധ്യമപ്രവത്തകർ എല്ലാം തന്നെ ചിരിച്ചുകൊണ്ടാണ് ഇത് കേട്ടത്. ഇവരൊന്നും തന്നെ ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല ചിരിച്ചുകൊണ്ട് അതിനെ തമാശയായി കാണുകയും ചെയ്‌തു. സമൂഹ മാധ്യമങ്ങളിൽ യുവതിയ്ക്ക് കയ്യടിക്കുന്നവരെല്ലാം തന്നെ ഈ മാധ്യമപ്രവത്തകരെ വിമർശിച്ചുകൊണ്ടും രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button