സുരേഷ് ഗോപി ബി.ജെ.പി വിട്ടു… ഇനി ‘ഒന്നിനുമില്ല’….

നടൻ സുരേഷ് ഗോപി ബി.ജെ.പി. വിട്ടുപോകുമെന്ന് പ്രചരണം. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ന്യൂസ് ചാനലാണ് സുരേഷ് ഗോപിയും ബി.ജെ.പിയുമായി അകൽച്ചയിലാണെന്നും അദ്ദേഹം പാർട്ടി വിടുമെന്നും റിപ്പോർട്ട് ചെയ്തത്. സംഭവം ട്വിറ്ററിലെ ചർച്ചകൾക്ക് വഴിതെളിക്കുകയും ചെയ്തു. സുരേഷ് ഗോപിയെ നടനായും രാഷ്ട്രീയ നേതാവായും ആദരിക്കുന്ന പലരും ഒരു നെടുവീർപ്പോടെ ഈ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും, പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനു പിന്നിലെ സത്യം തേടി പലരും എത്തി. ബി.ജെ.പിയുടേ സജീവ പ്രവർത്തനങ്ങളിൽ നിന്നും സുരേഷ് ഗോപി പിന്മാറുന്നു എന്നാണ് വാർത്തയുടെ ഉള്ളടക്കം. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചും കഴിഞ്ഞു എന്നാണു വാർത്ത. പാർട്ടി പ്രവർത്തകർ കൂടിക്കാഴ്ച നടത്തിയെങ്കിലും പാർട്ടി പ്രവർത്തനത്തിൽ സജീവമാകണമെന്ന അഭ്യർത്ഥന അദ്ദേഹം നിരാകരിക്കുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഇത് അഭ്യൂഹം മാത്രമാണ്. ‘ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം ഇത് എന്തിനു വേണ്ടിയായിരുന്നുവെന്ന്. ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നൽകും’ എന്നും സുരേഷ് ഗോപി പ്രതികരിച്ചു.

Related Articles

Back to top button