സുരക്ഷാ സേനയുമായുള്ളഏറ്റുമുട്ടലിൽ മൂന്ന് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു…

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.നാരായൺപുർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടലിനുശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലിൽ വൻ ആയുധശേഖരവും വെടിക്കോപ്പുകളും സുരക്ഷാ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

നാരായൺപൂർ മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു, അതിനിടയിലാണ് ഏറ്റുമുട്ടൽ നടന്നത്.മറ്റ് മാവോയിസ്റ്റുകൾക്കായി സുരക്ഷാ സേന കാട്ടിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button