സിദ്ദിഖിനെതിരായ കേസ്..പുതിയ നീക്കവുമായി പൊലീസ്..പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു..

സിദ്ദിഖിനെതിരായ കേസിൽ പുതിയ നീക്കവുമായി പൊലീസ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിനാണ് ചുമതല. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ക്രൈം ബ്രാഞ്ച് എസിപിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ എസ്എച്ച്ഒ, ഒരു വനിതാ എസ്​ഐ എന്നിവർ സംഘത്തിലുണ്ട്. നടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. എം മുകേഷ് എംഎൽഎൽഎയ്ക്കെതിരായ കേസിലും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. എസ്പി പൂങ്കുഴലി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

Related Articles

Back to top button