സാഹസിക രക്ഷാ പ്രവർത്തകൻ കരിമ്പ ഷമീർ അന്തരിച്ചു…..

സാഹസിക പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ കരിമ്പ ഷമീർ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വണ്ടി ഓടിച്ചാണ് ഷമീര്‍ ആശുപത്രിയില്‍ എത്തിയത്. കുമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന്റെ ദൗത്യസംഘത്തിൽ അംഗമായിരുന്നു.

ഉത്തരാഖണ്ഡിലെ ഖനിയപകടത്തിലെ രക്ഷാപ്രവർത്തനത്തിലും സാന്നിധ്യമായിരുന്നു.ചെങ്കുത്തായ ഇടങ്ങളിലേക്കും ഉയരങ്ങളിലേക്കും ഭയമില്ലാതെ എത്തുന്ന ആളായിരുന്നു കരിമ്പ ഷമീര്‍. സാഹസികതയുള്ള എന്ത് സഹായം ആവശ്യപ്പെട്ടാലും ഷമീര്‍ മടികൂടാതെ എത്തും. നിരവധി പേരുടെ ജീവന്‍ ഇദ്ദേഹം രക്ഷിച്ചിട്ടുണ്ട്.

Related Articles

Back to top button