സഹോദരങ്ങളുടെ തൂങ്ങി മരണം…മനംനൊന്തു യുവാവും ജീവനൊടുക്കി…

പാലക്കാട് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടുകാവ് കോട്ടക്കുളം ശ്രീനാഥു(27)വിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെളളിയാഴ്ച വൈകിട്ടോടെ തൊട്ടടുത്തുളള മലയിലേക്ക് പോയ ശ്രീനാഥു തിരിച്ചെത്തിയില്ല. തുടർന്ന് ശനിയാഴ്ച പൊലീസും ട്രോമാകെയർ യൂണിറ്റും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കൂനൻമലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്.

ശ്രീനാഥിന്റെ സഹോദരി ശ്രീമയെ ജൂലായ് 18-ന്‌ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിന് ശേഷം ശ്രീനാഥുവിന് മാനസികപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. സഹോദരനും രണ്ടുവർഷം മുമ്പ് തൂങ്ങിമരിച്ചിരുന്നു. ശ്രീകൃഷ്ണപുരം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Related Articles

Back to top button