സര്‍പ്രൈസ് ബര്‍ത്ത്ഡേ പാര്‍ട്ടിയുമായി മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ആരാധകര്‍…
മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപത്തി മൂന്നാം ജന്മദിനമാണിന്ന്. 1951 സെപ്തംബർ 7-ാം തീയതി വൈക്കത്തിന് അടുത്ത് ചെമ്പിൽ പാണപ്പറമ്പിൽ ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായിട്ടാണ് മമ്മൂട്ടി ജനിക്കുന്നത്. മുഹമ്മദ്കുട്ടി എന്നായിരുന്നു ബാപ്പയും ഉമ്മയും തങ്ങളുടെ മൂത്ത മകന് നൽകിയ പേര്. പാണപ്പറമ്പിൽ ഇസ്മായിൽ മുഹമ്മദ് കുട്ടി അഥവാ പി ഐ മുഹമ്മദ് കുട്ടി എന്നായിരുന്നു മുഴുവൻ പേര്.
മമ്മൂട്ടി ആരാധകര്‍ മറന്നുപോകാത്ത ദിവസങ്ങളിലൊന്നാണ് സെപ്റ്റംബര്‍ 7. അവരുടെ പ്രിയതാരത്തിന്‍റെ ജന്മദിനമാണ് എന്നതുതന്നെ അതിന് കാരണം. പതിവുപോലെ മമ്മൂട്ടിയുടെ എറണാകുളത്തെ വീടിന് മുന്നില്‍ ഇത്തവണയും അര്‍ധരാത്രിയോടെ ആരാധകര്‍ എത്തി. കേക്ക് മുറിച്ചും പൂത്തിരി കത്തിച്ചും മമ്മൂട്ടിക്ക് ജയ് വിളിച്ചും ആഹ്ലാദം പങ്കുവച്ച ആരാധക കൂട്ടത്തോട് വീഡിയോ കോളിലൂടെ മമ്മൂട്ടിയും സംവദിച്ചു. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്.