സഖാക്കൾ സാക്ഷി, സച്ചിൻ ആര്യയ്ക്ക് മോതിരം അണിയിച്ചു
തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ സച്ചിൻ ദേവിന്റെയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം നടന്നു. ഇന്ന് രാവിലെ 11 ന് എകെജി സെന്ററിൽ വച്ചായിരുന്നു ചടങ്ങ്. സച്ചിൻ ദേവിന്റെയും ആര്യരാജേന്ദ്രന്റെയും അടുത്ത ബന്ധുക്കളും പാര്‍ട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. മന്ത്രി വി. ശിവൻകുട്ടി, വി.കെ.പ്രശാന്ത് എംഎൽഎ തുടങ്ങിയവരും ചടങ്ങിനെത്തി.വിവാഹ തീയതി പിന്നീടു തീരുമാനിക്കുമെന്ന് സച്ചിൻ ദേവ് പറഞ്ഞു. ഉചിതമായ സാഹചര്യം നോക്കി തീയതി തീരുമാനിച്ചു വിവാഹം നടത്തും. ഇരുവർക്കും ചുമതലകളുണ്ട്. അത് ഞങ്ങൾ നിർവഹിക്കും. അതിൽ വിവാഹം പ്രത്യേകമായ പ്രശ്നമായി തോന്നുന്നില്ലെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻദേവ്. ആര്യാ രാജേന്ദ്രൻ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്.