സംസ്ഥാനത്ത് എല്ലാ മദ്യങ്ങൾക്കും വില വർധിക്കും.. ജവാന്….
തിരുവനന്തപുരം: സംസ്ഥാനത്ത് ബജറ്റ് പ്രഖ്യാപനം നടപ്പാകുന്നതോടെ എല്ലാ മദ്യങ്ങൾക്കും വില വർധിക്കും. ഇപ്പോൾ 610 രൂപയ്ക്ക് ലഭിക്കുന്ന ജവാൻ റം ഒരു ലിറ്റർ ബോട്ടിലിന് ഇനി 630 രൂപയാകും. 999 രൂപ വരെ വിലയുള്ള എല്ലാ മദ്യങ്ങൾക്കും ബോട്ടിലിന് 20 രൂപയാണ് കൂടുക. ആയിരം രൂപ മുതൽ വിലയുള്ള മദ്യങ്ങൾക്ക് 40 രൂപ കൂടും. 1210 രൂപ വിലയുള്ള ഒരു ലിറ്റർ ഓൾഡ് മങ്ക് റമ്മിന് ഇനി 1250 രൂപ നൽകണം.