സംശയരോഗം: വിദേശത്ത് നിന്നെത്തിയ ഭർത്താവ് ഭാര്യയെ പെട്രോളൊഴിച്ചു, അടുപ്പിൽനിന്ന് തീപടർന്ന് ദാരുണാന്ത്യം

കൊല്ലം: പ്ര​ണ​യി​ച്ച്‌ വി​വാ​ഹി​ത​രാ​യവരാണ് ബി​നും ശരണ്യയും. വിദേശത്ത് ജോലി ഉണ്ടായിരുന്ന ബിനു ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ബിനുവിന് ശരണ്യയെ സംശയമായിരുന്നു. ബിനു വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യത് മുതൽ ബി​നു​വും ശ​ര​ണ്യ​യും ഭ​ര്‍​ത്താ​വി​ന്‍റെ വീ​ടാ​യ എ​ഴു​കോ​ണി​ല്‍ താ​മ​സി​ച്ചു വരികയായിരുന്നു. എന്നാൽ ര​ണ്ട് ദി​വ​സം മു​മ്പ് ബി​നു​വു​മാ​യി വ​ഴ​ക്കി​ട്ട ശ​ര​ണ്യ നീ​ണ്ട​ക​ര​യി​ലെ വീട്ടിലെത്തി​യ​ത്.ശ​ര​ണ്യ​യെ കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ എ​ഴു​കോ​ണി​ല്‍ നി​ന്ന് ബിനു ഇന്നലെ നീ​ണ്ട​ക​ര​യി​ലെ​ത്തി​യത്. പെട്രോൾ വാങ്ങി കൈയിൽ കരുതിയാണ് ബിനു എത്തിയത്. അടുക്കളയുടെ സമീപത്ത് ഒളിച്ചിരുന്ന ബിനു, ശരണ്യയുടെ അച്ഛൻ പുറത്തുപോയ തക്കം നോക്കി വീട്ടിൽ കയറുകയായിരുന്നു. അടുക്കളയിൽ പാചകം ചെയ്തുകൊണ്ടുനിൽക്കുകയായിരുന്നു ഈ സമയം ശരണ്യ. അവിടെ വെച്ചും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. അതിനിടെയാണ് കൈയിൽ കരുതിയിരുന്ന പെട്രോൾ ശരണ്യയുടെ ദേഹത്തേക്ക് ഒഴിച്ചത്. ഈ സമയം അടുപ്പിൽനിന്ന് തീ ശരണ്യയുടെ ദേഹത്തേക്ക് പടരുകയായിരുന്നു.നീ​ണ്ട​ക​ര നീ​ലേ​ശ്വ​രം തോ​പ്പി​ല്‍ ശ​ര​ണ്യ ഭ​വ​നി​ല്‍ ശ​ര​ണ്യ​യാ​ണ് (35) മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വ് എ​ഴു​കോ​ണ്‍ ചീ​ര​ങ്കാ​വ് ബി​ജു ഭ​വ​ന​ത്തി​ല്‍ ബി​നു (40)സം​ഭ​വ​ത്തി​നു ശേ​ഷം ച​വ​റ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​.90 ശതമാനം പൊള്ളലേറ്റ ശരണ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെയാണ് ചികിത്സയിലിരിക്കെ ശരണ്യ മരണത്തിന് കീഴടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button