ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സം​ഗം ചെയ്ത് കൊന്നു..യുവാവ് പിടിയിൽ….

ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സം​ഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ 26കാരൻ പൊലീസ് പിടിയിൽ.കർണാടകയിൽ വിജയനാ​ഗര ജില്ലയിലാണ് സംഭവം. കത്രികേനഹട്ടി സ്വദേശി ഒബയ്യ ആണ് പിടിയിലായത്.ടിപ്പെഹള്ളി-അബ്ബനഹള്ളി പ്രദേശത്താണ് സംഭവം നടന്നത്.ശനിയാഴ്ചയാണ് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

യുവതിയെ ഭക്ഷണം നൽകാമെന്ന് പറഞ്ഞ് പ്രദേശത്തെ കാട്ടിലെത്തിച്ച പ്രതി ലെെംഗികാതിക്രമത്തിന് ഇരയാക്കുകയും കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ പ്രതി യുവതിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും യുവതി വിസമ്മതിച്ചിരുന്നു. ഇതിന്റെ വൈരാ​ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. യുവതിക്ക് പരിചയമുള്ളയാളാണ് പ്രതി.തെളിവെടുപ്പിനായി ഡോ​ഗ് സ്വാകിഡിനെയുൾപ്പെടെ സ്ഥലത്തെത്തിച്ച് അന്വേഷണം നടത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button