വ്യാജ മദ്യ നിർമ്മാണം പ്രതികൾ അറസ്റ്റിൽ
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ വ്യാജ മദ്യ നിർമ്മാണ സംഘത്തിലെ പ്രധാന പ്രതികൾ അറസ്റ്റിൽ. ശ്രീരാഗ്,ഷിബുലാൽ എന്നിവരെയാണ് തമിഴ്നാട് പൊള്ളാച്ചിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത്. ഇതേ കേസിൽ മുൻപ് മനോജ്,രാഹുൽ എന്നിവർ അറസ്റ്റു ചെയ്തിരുന്നു. ഇവർ തമിഴ്നാട്ടിൽ നിന്നു ലോക്ക് ഡൗൻ സമയം മുതൽ കാലിത്തീറ്റ ഇറക്കുമതിയുടെ മറവിൽ സ്പിരിറ്റ് എത്തിച്ച് വ്യാജമായി മദ്യം നിർമ്മിക്കുകയായിരുന്നു. കേരളത്തിൽ ആവശ്യക്കാർ കൂടുതൽ ഉള്ള "ഡാഡിവിത്സൻ റം, എം.സി. ബ്രാണ്ടി എന്നിവയായിരുന്നു നിർമ്മിച്ചിരുന്നത്. നിർമിച്ച മദ്യം നിറച്ച് ലേബൽ ചെയ്യാൻ ആവശ്യമായ സ്റ്റിക്കർ, ഹോളോഗ്രാം, കുപ്പികൾ എന്നിവ തമിഴ്നാട്ടിൽ നിന്നു ഇടനിലക്കാർ മുഖേന ഇറക്കുമതി ചെയ്തു. നിർമ്മിച്ചു കുപ്പിയിലാക്കിയ മദ്യം ചെറുകിട കച്ചവടക്കാർ മുഖേന ജില്ലക്ക് പുറത്തും ജില്ലയിലെ വിവിധ സ്ഥലങ്ങളിലും കച്ചവടം നടത്തിയിരുന്നതായി അറസ്റ്റിൽആയവർ പോലീസിനെ അറിയിച്ചു.
എസ്.പി. ജയദേവ്ന് ഐ.പി.എസ് ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, അമ്പലപ്പുഴ ഡി.വൈ.എസ്.പി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ ഇൻസ്‌പെക്ടർ എസ്. ദ്വിജേഷ്, എ.എസ്.ഐ സജിമോൻ , ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ആയ സിപിഒ എബി തോമസ്, ഹരികൃഷ്ണൻ, ടോണി വർഗീസ്, വിനിൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. തമിഴ്നാട്ടിലെ സ്പിരിറ്റ് മൊത്തക്കച്ചവട സംഘത്തെ ഇനിയും അറസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.