വെള്ളാപ്പള്ളി നടേശന് തിരിച്ചടി
എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യം വോട്ടവകാശ റദ്ദാക്കി ഹൈക്കോടതി. ഹൈക്കോടതി റദ്ദാക്കിയത് 200 അംഗങ്ങൾക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ. ഇനിമുതൽ എസ്എൻഡിപി യോഗത്തിലെ എല്ലാ അംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താം. യോഗത്തിൽ സ്ഥിര അംഗത്വമുള്ള എല്ലാവർക്കും തെരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടെന്ന് കോടതി അറിയിച്ചു.1999 ൽ വെള്ളാപ്പള്ളി നടേശൻ കൊണ്ടുവന്ന ബൈലോ ഭേദഗതി ആണ് റദ്ദാക്കിയത്. ഭരണ സമിതിയുടെ കാലാവധി അഞ്ച് വർഷം എന്നത് മൂന്ന് വർഷമായി കുറച്ച് ഹൈക്കോടതി. കമ്പനി നിയമപ്രകാരം 1974ൽ കേന്ദ്രസർക്കാർ എസ്എൻഡിപി യോഗത്തിന് നൽകിയ ഇളവും റദ്ദാക്കി.