‘വെള്ളമില്ല ,നാളെ സ്‌കൂളുമില്ല’..സ്കൂളുകൾക്ക് നാളെ അവധി നൽകും…

തിരുവനന്തപുരം നഗരസഭാപരിധിയിൽ തുടരുന്ന ജലവിതരണതടസ്സത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാപരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി. പൈപ്പ്ലൈൻ പുനഃസ്ഥാപിക്കുന്ന മേഖലയിൽ മന്ത്രി വി ശിവൻകുട്ടി സന്ദർശനം നടത്തിയ ശേഷമാണ് കളക്ടർക്ക് നിർദേശം നൽകിയത്. വാൽവ് ജോയിൻ ചെയ്യാൻ ഒരു മണിക്കൂർ സമയമെടുക്കുമെന്ന് വാട്ടർ അതോറിറ്റി ടെക്നിക്കൽ അംഗം സേതു കുമാർ അറിയിച്ചു.ഇന്ന് രാത്രിയോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കും. നാളെ രാവിലയോടെ എല്ലാ മേഖലയിലും വെള്ളം എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button