വെയിറ്റിംഗ് ഷെഡ്ഡിൽ മരിച്ച നിലയിൽ

മാവേലിക്കര : യുവാവിനെ വെയിറ്റിംഗ് ഷെഡ്ഡിൽ മരിച്ച നിലയിൽ കാണപ്പെട്ടു. വൈകിട്ട് കല്ലുമല തെക്കേ മുക്കിലെ വെയിറ്റിംഗ് ഷെഡ്ഡിലാണ് യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. കല്ലുമല ഉമ്പർനാട് വിഷ്ണു നിവാസ് വിളക്ക്മരത്തിൽ ജയകുമാറിനെ (51) ആണ് മരിച്ചത്. വീണുകിടന്ന ജയകുമാറിനെ ലോഡിങ് തൊഴിലാളികൾ ആണ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം കായംകുളം ഗവൺമെൻറ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ :കൗസല്യ. മക്കൾ: വിഷ്ണു, ജിഷ്ണു.

Related Articles

Back to top button