വൃദ്ധയെ ചവിട്ടിക്കൊന്നും… സംസ്കരിക്കുമ്പോൾ മൃതദേഹം ചിതയിൽ നിന്ന് വലിച്ചെറിഞ്ഞു…..
വൃദ്ധയെ ചവിട്ടിക്കൊന്ന കാട്ടാന സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ വീണ്ടും മടങ്ങിയെത്തി മൃതദേഹം ചിതയില്‍ നിന്ന് വലിച്ചെറിഞ്ഞു. ആനയുടെ ചവിട്ടേറ്റ 70 വയസുകാരി മായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ടോടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ആന മടങ്ങിയെത്തുകയായിരുന്നു. ചിതയില്‍ നിന്ന് മൃതദേഹം എടുത്തെറിഞ്ഞ കാട്ടാന വീണ്ടും ചവിട്ടി. മൃതദേഹം ഉപേക്ഷിച്ച് ആന കാട്ടിലേക്കു മടങ്ങി. മണിക്കൂറുകള്‍ക്കു ശേഷമാണ് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. റായ്പാല്‍ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് മായാ മുര്‍മുവിനെ് ദല്‍മയെയാണ് ആന ആക്രമിച്ചത്.