വീണ്ടും വാവ സുരേഷ് എത്തി, ബൈക്കിനുള്ളിൽ ഒളിച്ച മൂർഖനെ പിടികൂടാൻ

ചാരുംമൂട്: വീണ്ടും വാവ സുരേഷ് എത്തി, ബൈക്കിനുള്ളിൽ ഒളിച്ച മൂർഖനെ പിടികൂടാൻ. ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം വാവയുടെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. ചാരുമൂട് ശാരദാസ് ടെക്സ്റ്റയിൽസ് ഉടമ മുകേഷിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.വീട്ടുമുറ്റത്ത് ഒരു ബുള്ളറ്റും യമഹ ബൈക്കുമാണുണ്ടായിരുന്നത്. വൈകിട്ട് മൂന്നരയോടെ മകൻ അഖിൽ ജിമ്മിൽ പോകുവാനായി ബുള്ളറ്റിലേക്ക് കയറുമ്പോളാണ് തറയിൽ കിടന്നിരുന്ന പാമ്പ് പത്തിവിടർത്തി കൊത്താനാഞ്ഞത്. വണ്ടിയിൽ നിന്ന് ചാടിയിറങ്ങിയാണ് കടിയേൽക്കാതെ അഖിൽ രക്ഷപ്പെട്ടത്. ഇതിനിടെ പാമ്പ് കവറ് മൂടിയിരുന്ന ബൈക്കിലേക്ക് കയറി. വീട്ടുകാരും, വിവരം അറിഞ്ഞെത്തിയ അയൽവാസികളും പാമ്പിന് കാവലിരുന്നു. ഇതിനിടെ വാവ സുരേഷിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചു. രാത്രി 8.30ഓടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവർ നീക്കിയപ്പോൾ ഹാന്റിലിനടിയിൽ ചുറ്റി കിടക്കുകയായിരുന്നു പാമ്പ്. നിമിഷങ്ങൾക്കുള്ളിൽ തന്നെ സുരേഷ് അതിനെ പിടികൂടി. വീട്ടുകാർ കരുതിയിരുന്ന പ്ലാസ്റ്റിക് ടിന്നിലാക്കി. പിടികൂടിയ പാമ്പ് രണ്ടു വയസ് മാത്രമുള്ള ചെറിയ മൂർഖനാണെന്ന് സുരേഷ് പറഞ്ഞു. ഒടുവിൽ നാട്ടുകാരുടെ സ്വീകരണവും ഏറ്റുവാങ്ങിയാണ് വാവാ സുരേഷ് മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button