വീട്ടുമുറ്റം നവീകരിക്കാന്‍ ശ്രമിച്ചു… കിട്ടിയത്….
വീടിന്‍റെ മുറ്റം നവീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കഴിച്ചപ്പോൾ കണ്ടെത്തിയത് 30ഓളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഴിച്ചിട്ട കാര്‍. സാന്‍സ്ഫ്രാന്‍സികോയിലാണ് സംഭവം. സാന്‍സ്ഫ്രാന്‍സിസ്കോയിലെ ബേ ഏരിയയില്‍ നിന്നാണ് അഞ്ചടിയിലേറെ ആഴത്തില്‍ കുഴിച്ചിട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. 1990കള്‍ മുതല്‍ കാര്‍ ഇവിടെയുണ്ടെന്നാണ് പൊലീസുകാര്‍ സംശയിക്കുന്നത്. വ്യാഴാഴ്ച വെകുന്നേരത്തോടെയാണ് പ്രമുഖ ലാന്‍ഡ്സ്കേപ് വിദഗ്ധരാണ് മണ്ണില്‍ പൂണ്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനേ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കാര്‍ പുറത്തെടുത്തു. വാഹനത്തിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. വിശദമായ അന്വേഷണത്തിന് പൊലീസ് നായകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
കാറിനുള്ളില്‍ നിന്ന് ഉപയോഗിക്കാത്ത കോണ്‍ക്രീറ്റ് ബാഗുകളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിയതിനെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. നിലവിലെ വീട്ടുടമസ്ഥനുമായി ബന്ധമുള്ളതല്ല കണ്ടെത്തിയ കാര്‍. നിലവിലെ വീട്ടുടമസ്ഥന്‍ സ്ഥലം വാങ്ങുന്നതിന് മുമ്പ് തന്നെ കാര്‍ ഇവിടെ ഉള്ളതായിട്ടാണ് സൂചന. സാന്‍ഫ്രാന്‍സിസ്കോയില്‍ ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ളവര്‍ ധാരാളമായി താമസിക്കുന്ന അതേറിട്ടണ്‍ മേഖലയിലാണ് കാര്‍ കണ്ടെത്തിയിരിക്കുന്നത്.