വീട്ടുടമയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു…ശേഷം മൃതദേഹത്തിനൊപ്പം….

വീട്ടുടമയെ വാടകക്കാരൻ തലക്കടിച്ചു കൊന്നു. സ്ഥിരമായി മദ്യപിക്കുന്നത് വിലക്കിയതിന് വീട്ടുടമയെ വാടകക്കാരന്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിന് ശേഷം മൃതദേഹത്തിന് ഒപ്പം സെല്‍ഫിയെടുത്ത പ്രതി വീട്ടുടമയുടെ മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖകളുമായിട്ടാണ് മുങ്ങിയത്. വീട്ടുടമ സുരേഷിന്റെ മകന്‍ ജഗദീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഹാര്‍ സ്വദേശിയായ പങ്കജ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലാണ് സംഭവം.

സംഭവത്തിന് നാല് ദിവസം മുന്‍പാണ് പങ്കജ് ഇവിടേക്ക് താമസത്തിന് എത്തിയത്. സ്ഥിരമായി മദ്യപിക്കുന്നത് വിലക്കിയതിലെ ദേഷ്യമാണ് കൊലപാതകത്തിന് കാരണം. കൊലപാതകം നടത്തിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതി വീട്ടുടമയുടെ മകനെ ഫോണില്‍ വിളിച്ച ശേഷം താന്‍ വീട് വിട്ടുവെന്നും തന്നോട് വീട്ടുടമ മോശമായി പെരുമാറിയതാണ് കാരണമെന്നും പറഞ്ഞു. എന്നാല്‍ സംശയം തോന്നിയ ജഗദീഷ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പിതാവ് മരിച്ച് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ആദ്യ ദിവസവും മദ്യപാനത്തെചൊല്ലി ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായെങ്കിലും പിന്നീട് പങ്കജ് മാപ്പ് പറഞ്ഞിരുന്നു. മദ്യപിച്ച് വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ താന്‍ അപമാനിതനായതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

Related Articles

Back to top button