വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് സമ്മതിച്ചില്ല.. മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി… ശേഷം….
വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. നഴ്സിങ് വിദ്യാര്‍ഥിനിയായ അരുണ(19) ആണ് മരിച്ചത്. അവധിക്ക് വീട്ടിലെത്തിയപ്പോള്‍ പെൺകുട്ടിയോട് വിവാഹാലോചനയെക്കുറിച്ച് അമ്മ അറിയിച്ചു. എന്നാല്‍, തനിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് തയ്യാറല്ലെന്നും അരുണ പറഞ്ഞു.
ഇതോടെ അമ്മയും മകളും തമ്മില്‍ വഴക്കായി. പിന്നീട് അരുണ ഉറങ്ങാന്‍ മുറിയിലേക്ക് പോയി. കുറച്ചുസമയത്തിനുശേഷം മുറിയിലെത്തിയ അമ്മ ആദ്യം മകളുടെ കൈയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. അതിനുശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തിരുനെല്‍വേലി ജില്ലയിലെ പാലമട ഗ്രാമത്തിലുള്ള ആറുമുഖകനിയാണ് (45) മകള്‍ അരുണയെ (19) കൊലപ്പെടുത്തിയത്. ഇതിനുശേഷം വിഷം കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച ആറുമുഖകനിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണംചെയ്ത ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.ആറുമുഖകനിയുടെ ഭര്‍ത്താവ് പേച്ചി ചെന്നൈയില്‍ ഡ്രൈവറായി ജോലിചെയ്യുകയാണ്