വീട്ടിൽ ട്യൂഷനെടുക്കാനെത്തുന്ന അധ്യാപികയുടെ അശ്ലീല വീഡിയോ പകർത്തി, 16കാരൻ വിദ്യാർഥിക്കെതിരെ പരാതി, ഫോൺ പരിശോധിച്ച അധ്യാപിക കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ..

അധ്യാപികയുടെ അശ്ലീല വീഡിയോ പകർത്തിയതായി 16കാരനായ വിദ്യാർഥിക്കെതിരെ പരാതി. വീട്ടിൽ ട്യൂഷനെടുക്കാനെത്തുന്ന അധ്യാപികയുടെ അശ്ലീല ദൃശ്യങ്ങളാണ് ക്യാമറയിൽ പകർത്തിയത്. വീഡിയോ പകർത്തിയതായി തിരിച്ചറിഞ്ഞ അധ്യാപിക പൊലീസിൽ പരാതി നൽകുകയായിരുന്നു. പതിനാറുകാരൻ തന്റെ വീട്ടിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ കാമറ ഘടിപ്പിച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് അധ്യാപിക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അധ്യാപകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അശ്ലീല വീഡിയോകൾ അടങ്ങിയ ഫോൺ കണ്ടെടുത്തു.കഴിഞ്ഞ അഞ്ച് വർഷമായി അധ്യാപിക പതിനാറുകാരന്റെ വീട്ടിൽ പോയി ട്യൂഷൻ എടുക്കുന്നുണ്ട്. ഈ അടുത്താണ് ശുചിമുറിയിൽ രഹസ്യമായി ഒളിപ്പിച്ച സ്മാർട്ട്ഫോൺ അധ്യാപികയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് വിദ്യാർഥിയോട് ഫോൺ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. ഫോൺ പരിശോധിച്ച അധ്യാപിക കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. നിലവിൽ ബോർഡ് പരീക്ഷകൾ നടക്കുന്നതിനാൽ വിദ്യാർത്ഥിക്കെതിരെ പൊലീസ് നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സംഭവത്തെകുറിച്ച് പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് സംഭവം.

Related Articles

Back to top button