വീട്ടമ്മ ഞെട്ടിപ്പോയി… മൂന്ന് ബൾബുകൾ മാത്രമുള്ള തന്റെ കുഞ്ഞു വീട്ടിലെ വൈദ്യുതി ബിൽ കണ്ട്….

മൂന്ന് ബൾബുകൾ മാത്രമുള്ള തന്റെ കുഞ്ഞു വീട്ടിലെ വൈദ്യുതി ബിൽ കണ്ട് വീട്ടമ്മ ഞെട്ടിപ്പോയി. വൻ തുക വൈദ്യുതി ബിൽ അടക്കണമെന്ന് കാട്ടിയുള്ള എസ്.എം.എസ് വന്നപ്പോളാണ് അവർ ഞെട്ടിയത്. കുഞ്ഞുവീട്ടിൽ ഇത്രയധികം വൈദ്യുതി ബിൽ വന്നതെങ്ങനെയെന്ന് എത്ര ചിന്തിച്ചിട്ടും അവർക്ക് ഉത്തരം കണ്ടെത്താനാകുന്നില്ല. തുടർന്ന് ദേവകി ഇലക്ട്രിസിറ്റി ബോർഡ് ഓഫിസിനെ സമീപിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞു.

ദേവകിയുടെ മൂന്ന് ബൾബുകൾ കത്തുന്ന വീടിന് വന്നത് 25,000 രൂപയുടെ ബില്ലാണ്. തമിഴ്നാട്ടിലെ നീലഗിരിയിലെ മാതമംഗലത്താണ് സംഭവം. പ്രദേശത്തെ നിരവധി താമസക്കാർക്ക് അമിതമായ വൈദ്യുതി ബിലാണ് ലഭിച്ചത്. പരാതിയുമായി ആളുകൾ കൂട്ടത്തോടെ ഇലക്ട്രിസിറ്റി ബോർഡ് ഓഫിസിനെ ഓഫിസിനെ സമീപിച്ചതോടെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ഇലക്ട്രിസിറ്റി ബോർഡ് ഓഫിസിനെ ഉദ്യോഗസ്ഥൻ രമേശ് റീഡിംഗ് വ്യാജമായി ഉണ്ടാക്കി വർഷങ്ങളായി ആളുകളെ പറ്റിച്ച് പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് രമേശിനെ സസ്പെൻഡ് ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Related Articles

Back to top button