വീട്ടമ്മയുടെ കത്തി കരിഞ്ഞ ജഡം ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തി
അമ്പലപ്പുഴ: പുന്നപ്ര ആസ്പിൾ വാൾ കമ്പനിക്കു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വീട്ടമ്മയുടെ കത്തി കരിഞ്ഞ ജഡം കണ്ടെത്തി. മുഖവും, ശരീരവും കത്തികരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള യുവാവ് രാവിലെ ആടിനെ കെട്ടാൻ ചെന്നപ്പോഴാണ് കത്തിയനിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്. പുന്നപ്ര പൊലീസ് എത്തി തുടർ നടപടികൾ ആരംഭിച്ചു.