വീടു വിട്ടിറങ്ങിയ അച്ചനും മകളും കല്ലാർകുട്ടി ഡാമിൽ മരിച്ച നിലയിൽ

കോട്ടയം പാമ്പാടിയിൽ നിന്ന് വീടു വിട്ടിറങ്ങിയ പിതാവിനേയും മകളേയും ഇടുക്കി കല്ലാർകുട്ടി ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിനീഷ്, മകൾ പാർവതി (16) എന്നിവരാണ് മരിച്ചത്. രണ്ടുപേരെയും ഇന്നലെ മുതൽ കാണാതാവുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കല്ലാർകുട്ടി ഡാമിന്റെ സമീപം കണ്ടെത്തിയതോടെ നാട്ടുകാരും, പൊലീസും, ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ ഉച്ചയോടെ രണ്ടുപേരുടെ മൃതദേഹവും കണ്ടെത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നത്തെ തുടർന്നാണ് ഇവർ വീട് വിട്ടതെന്ന് പറയപ്പെടുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button