വീടിനു തീപിടിച്ചു : ഭാര്യയും ഭർത്താവും മരിച്ചു.. മകൾക്ക് ഗുരുതര പരുക്ക്…
ഇടുക്കി പുറ്റടിയിൽ വീടിനു തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. തീപിടുത്തം ഉണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല. നാട്ടുകാരാണ് തീപിടുത്ത വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് പൊലീസിനെ അറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.