വിഷു ബമ്പർ ഒന്നാം സമ്മാന ടിക്കറ്റ് അധികൃതർ സ്വീകരിച്ചില്ല…..

തിരുവനന്തപുരം: വിഷു ബമ്പർ ഭാ​ഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ പത്തുകോടി രൂപക്കർഹമായ ലോട്ടറി ടിക്കറ്റുമായി ഡോ. പ്രദീപ് കുമാറും ബന്ധു രമേശനും എത്തിയെങ്കിലും അധികൃതർ ടിക്കറ്റ് സ്വീകരിച്ചില്ല. ഇന്നലെയാണ് കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ ഇരുവരും ലോട്ടറി ഡയറക്ടറേറ്റിലെത്തിയത്. ഏജൻസി കമ്മീഷനും നികുതിയും കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ലഭിക്കുക. വലിയതുറ സ്വദേശികളായ ജസീന്ത രംഗൻ ദമ്പതികളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ടിക്കറ്റ് വിറ്റത്.
ഈ മാസം 15ന് രാവിലെ വിദേശത്തുനിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ലോട്ടറിയെടുത്തതെന്ന് ഡോ.പ്രദീപ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽ നിന്നു വിറ്റ എച്ച്.ബി 727990 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. 10 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് ബമ്പറടിച്ചവർ കാണിച്ചെങ്കിലും ലോട്ടറി അധികൃതർ ടിക്കറ്റ് സ്വീകരിച്ചില്ല.
കേരളത്തിന് പുറത്തുള്ളവർ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോൾ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയൽ രേഖകൾക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും സീലും, ഉദ്യോഗപ്പേരും നോട്ടറി സ്റ്റാമ്പും സമർപ്പിക്കണം. അത് ഉണ്ടായിരുന്നില്ല. അതിനാലാണ് സ്വീകരിക്കാതിരുന്നത്. തിരിച്ചറിയൽ രേഖകൾക്കൊപ്പം കേരളത്തിൽ വരാനുള്ള സാഹചര്യം വിശദീകരിച്ചുള്ള കത്തോ, കേരള സർക്കാർ നൽകിയ തിരിച്ചറിയൽ രേഖയോ കൂടി ഹാജരാക്കേണ്ടതുണ്ട്.

ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയാകും. 22നായിരുന്നു നറുക്കെടുപ്പ്. ടിക്കറ്റുമായി ആരും എത്താത്തതിനാൽ സമ്മാനം സർക്കാരിനു ലഭിക്കുമെന്ന തോന്നൽ വരെയുണ്ടായി. 90 ദിവസത്തിനകം ടിക്കറ്റുമായി ആരുമെത്തിയില്ലെങ്കിൽ സമ്മാനത്തുക സർക്കാരിന് കിട്ടുമെന്നാണ് നിയമം. അതേസമയം, നറുക്കെടുപ്പിനുശേഷം രണ്ടു ദിവസം കഴിഞ്ഞ് പത്രം നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ചതറിഞ്ഞത്. ഒരു മരണവും ആരോഗ്യപ്രശ്നങ്ങളും കാരണം എത്താൻ വൈകിയെന്ന് ഡോക്ടറും കൂടെയുള്ള ആളും അറിയിച്ചു.

Related Articles

Back to top button