വിവാഹ സംഭാവന തർക്കം: ചായ കുടിക്കാനെത്തിയ ആളിന്റെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ചു
ഓച്ചിറ: ചായ കുടിക്കാനെത്തിയ ആളിന്റെ മുതുകത്ത് തിളച്ച വെള്ളം ഒഴിച്ചതായി പരാതി. മഠത്തിൽക്കാരാഴ്മ പുത്തൻതറയിൽ വിശ്വനാഥന്റെ (55) ദേഹത്താണ് തിളച്ച വെള്ളം ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മുതുക് അഴുകിയനിലയിൽ വിശ്വനാഥനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ചായക്കടയിലെത്തിയ വിശ്വനാഥനും മറ്റൊരാളുമായി വിവാഹത്തിന് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ കടയുടമ സദാനന്ദനാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് വിശ്വനാഥൻ പറഞ്ഞു.