വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് അഞ്ച് പേർക്ക് ഗുരുതര പരിക്ക്

അമ്പലപ്പുഴ: വിവാഹം കഴിഞ്ഞ് അമ്പലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന കാർ മരത്തിലിടിച്ച് 5 പേർക്ക് പരിക്ക് . ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എൽ. 24 ജെ 7011 മാരുതി സ്വിഫ്റ്റ് കാർ റോഡരുകിലെ മരത്തിലിടിച്ച് മുൻഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ ഉൾപ്പടെ 5 പേർക്ക് സാരമായി പരിക്കേറ്റു. 4 സ്ത്രീകളും, ഡ്രൈവറുമാണ് കാറിൽ ഉണ്ടായിരുന്നത്. കാർ ഓടിച്ചിരുന്ന അമ്പലപ്പുഴ കരൂർ പനയ്ക്കൽ അശ്വതിയിൽ കൃഷ്ണൻ (65) , ഹരിപ്പാട് ഹരി ഭവനത്തിൽ ജ്യോതി (61) , കരൂർ പനയ്ക്കൽ അശ്വതിയിൽ ശ്രീകുമാരി ദേവി (77), പനയ്ക്കൽ അശ്വതിയിൽ സരോജനി (80), പനയ്ക്കൽ അശ്വതിയിൽ സിന്ധു (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ 108 ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തകഴി പഞ്ചായത്ത് ഏഴാം വാർഡ് കേളമംഗലം ജംഗ്ഷനു സമീപം വൈകിട്ട് 4 ഓടെ ആയിരുന്നു അപകടം. വിവരം അറിഞ്ഞെത്തിയ തകഴി അഗ്നി രക്ഷാ സേന വാഹനം റോഡ് സൈഡിലേക്ക് നീക്കി തടസ്സം ഒഴിവാക്കി.

Related Articles

Back to top button