വിവാഹ വസ്ത്രം മാറും മുമ്പ് വധു വരനെ കുളത്തിലേക്ക് തള്ളി… പക്ഷേ വീണത്…..
ഒരു വിവാഹ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വരനും വധുവും വിവാഹ വസ്ത്രം ധരിച്ച് ഒരു നീന്തല്‍ക്കുളത്തിനരികില്‍ നില്‍ക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. വധു വരനെ നീന്തല്‍ക്കുളത്തിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാല്‍ വലിയ ഒരു ട്വിസ്‌റ്റോടെയാണ് വീഡിയോ അവസാനിക്കുന്നത്. തന്നെ തള്ളിയിടാന്‍ ശ്രമിച്ചപ്പോള്‍ വരന്‍ വെള്ളത്തിലേക്ക് വീഴാന്‍ പോകുകയും ഒപ്പം തന്നെ വധുവിനെ പിടിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് ഇരുവരും പൂളിലേക്ക് വീണു.വിവാഹ വസ്ത്രങ്ങളും മേക്കപ്പും നനഞ്ഞെങ്കിലും വധൂവരന്മാര്‍ ചിരിക്കുന്നതും വീഡിയോയിലൂടനീളം കാണാം. വധു വരനെ കെട്ടിപ്പിടിച്ച് ഒരു ചുംബനം നല്‍കുന്നതിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്. ദി ക്രിംസണ്‍ സര്‍ക്കിള്‍ എന്ന വെഡ്ഡിംഗ് കമ്പനിയാണ് വീഡിയോ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ‘പ്രണയത്തില്‍ വീഴുന്നത് ഇങ്ങനെയായിരിക്കും’ എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കുവെച്ചത്. അഞ്ച് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ ക്ലിപ്പ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലയായിക്കൊണ്ടിരിക്കുകയാണ്. 1.4 മില്യണ്‍ പേരാണ് വീഡിയോ കണ്ടത്.