വിവാഹമോചനത്തിന് കേസ് കോടുക്കാൻ കോണ്ടുപോയ ഓട്ടോ ഡ്രൈവർ ഗർഭിണിയാക്കി ഗർഭണിയായപ്പോൾ അഞ്ചാം മാസം യുവതിക്ക് വിഷം കൊടുത്ത് കൊന്നു

2021 നവംബര്‍ 18നാണ് ശക്തമായ പനിയും ഛര്‍ദിയുമായി റിനിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പിറ്റേ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആദ്യം ഗര്‍ഭസ്ഥ ശിശുവും പിന്നാലെ റിനിയും മരണപ്പെട്ടു. അന്നുതന്നെ നാട്ടുകാര്‍ മരണത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. വിവാഹമോചന കേസില്‍ നിയമനടപടി സ്വീകരിച്ചുവന്നിരുന്ന റിനി അഞ്ചു മാസം ഗര്‍ഭിണിയുമായിരുന്നു.

വിവാഹമോചന കേസിന് റിനിയെ കൊണ്ടപോയിരുന്നതും കുടുംബത്തെ സഹായിച്ചിരുന്നതും ഓട്ടോ ഡ്രൈവര്‍ റഹീം ആയിരുന്നു. അന്നേ നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു. ഡി.എ.ന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതൃത്വം തെളിഞ്ഞതോടെ കുരുക്ക് മുറുകി. ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ജ്യൂസില്‍ വിഷം കലര്‍ത്തി റിനിക്ക് നല്‍കുകയായിരുന്നു.

എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെ മകള്‍ റിനിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്. ഇതോടെ കൊലപാതക കുറ്റത്തിന് പുറമേ ഭ്രൂണഹത്യക്കുകൂടി ചുമത്തി റഹീമിനെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ തന്നെ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, പ്രതി മൂളിത്തോടുകാരനായ പുതുപറമ്പില്‍ റഹീമിനെ (53) മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മരണത്തില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായി മുന്നോട്ടു വരുകയും കല്ലോടി പള്ളി വികാരിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാനന്തവാടി പോലീസ് അന്ന് നവജാത ശിശുവിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്താൻ തയ്യാറായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button