വിവാഹദിവസം വെളുപ്പിന് വധു ആത്മഹത്യ ചെയ്തു.
വിവാഹദിവസം വെളുപ്പിന് വധു ആത്മഹത്യ ചെയ്തു . കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് (30) തൂങ്ങിമരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സിങ് വിദ്യാര്‍ഥിയായിരുന്നു. പഠിച്ചിരുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി ഞായറാഴ്ച മേഘയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. അതിനായി മണ്ഡപവും പന്തലുമടക്കമുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു.രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോള്‍ കുളിച്ചു വരാമെന്നു പറഞ്ഞ് മുറിയില്‍ കയറി വാതില്‍ അടച്ച മേഘ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ ജനല്‍ ചില്ല് തകര്‍ത്ത് നോക്കുമ്പോള്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്ത പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമ്മ: സുനില. സഹോദരന്‍: ആകാശ്.