വിളിച്ചു കയറ്റിയ എന്നെ മമ്മൂട്ടി വെളുപ്പിന് മൂന്ന് മണിക്ക് കാറിൽ നിന്നും ഇറക്കി വിട്ടു…

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സംവിധായകൻ പോൾസൺ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്ന കാലത്ത് വെളുപ്പിന് മൂന്നു മണിക്ക് മമ്മൂട്ടി കാറിൽ നിന്നും ഇറക്കി വിട്ട അനുഭവം പങ്കു വെക്കുകയാണ് പോൾസൺ. അന്ന് താൻ കരഞ്ഞു പോയെന്നും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സംവിധായകൻ വെളിപ്പെടുത്തി.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ:- മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ആയിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഊട്ടിയിൽ നിന്നും തിരിച്ചു പോകാൻ ഒരുങ്ങുകയായിരുന്നു മമ്മൂട്ടി. അപ്പോൾ മമ്മൂട്ടി പോയി സംവിധായകൻ ഫാസിലിനോട് പറഞ്ഞു, തിരുവനന്തപുരത്തേക്ക് ആണ് പോകുന്നത്, കൂട്ടിന് പോൾസണെ വിടണം എന്ന്. ഞാൻ ആ സമയത്ത് മറ്റെന്തോ ജോലിയിൽ ആയിരുന്നു. ഫാസിൽ വന്നു എന്നോട്‌ മമ്മൂട്ടിക്കൊപ്പം തിരുവനന്തപുരത്തേക്ക് പോകണം എന്നും പെട്ടിയൊക്കെ റെഡിയാണോ എന്നും ചോദിച്ചു.

ഫാസിൽ അത് ചോദിച്ചപ്പോൾ തന്നെ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. കാരണം അവിടെ ഉണ്ടായിരുന്ന ഷൂട്ടിങ്ങിന്റെ ഒരുപാട് സാധനങ്ങൾ തിരിച്ച് പോകുമ്പോൾ പാക്ക് ചെയ്‌ത്‌ കൊണ്ടു പോകണമായിരുന്നു. എന്നാൽ അതൊക്കെ കാറിനകത്ത് കൊടുത്തു വിട്ടോളാം എന്നും ഞാൻ എന്തായാലും മമ്മൂട്ടിക്കൊപ്പം പോകണം എന്നും ഫാസിൽ പറഞ്ഞു. എന്നിട്ടും മമ്മൂട്ടിക്കൊപ്പം പോകാൻ മനസ് വരാതെ പോകില്ല എന്ന് തന്നെ ഞാൻ പറഞ്ഞു. ഇത് മമ്മൂട്ടി കേട്ടു.

അവസാനം മമ്മൂട്ടി തന്നെ എന്നോട് ഒപ്പം വരണം എന്നും വീട്ടിൽ കൊണ്ട് പോയി വിടാം എന്നും പറഞ്ഞ് സമ്മതിപ്പിച്ചു. അങ്ങനെ കാറിൽ കയറി യാത്ര തുടങ്ങി. കാറിൽ മമ്മൂട്ടിയും ഞാനും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് വണ്ടി ഓടിച്ചിരുന്നത് മമ്മൂട്ടി ആയിരുന്നു. ഡ്രൈവർ ഉറങ്ങുകയായിരുന്നു. സിനിമയിലേക്ക് വന്ന വഴിയെ കുറിച്ച് ഒക്കെ മമ്മൂട്ടി ആ യാത്രയിൽ വിവരിച്ചു. ‘സ്ഫോടനം’ എന്ന സെറ്റിൽ വെച്ച് ഞാൻസ്നേഹിച്ച് കല്യാണം കഴിച്ച കഥയും, സ്വന്തമായി വീടില്ല എന്നും ഒക്കെ മമ്മൂക്കയോട് പറഞ്ഞിരുന്നു. ഇത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ എന്നോട് ദേഷ്യപ്പെട്ട് കാറിൽ നിന്നും ഇറക്കി വിട്ടു. വെളുപ്പിനെ മൂന്ന് മണി ആയിരുന്നു സമയം. ഞാൻ വിഷമിച്ചു കരഞ്ഞു പോയി. കിട്ടുന്ന പൈസക്ക് അടുത്ത വണ്ടിയിൽ കയറി പോകാം എന്ന് കരുതിയപ്പോൾ, പോയ വേഗത്തിൽ തന്നെ മമ്മൂക്ക തിരികെ വരുന്നു. പിന്നീട് എന്നെ നിർബന്ധിച്ച് പിടിച്ച് വലിച്ച് കാറിൽ കയറ്റി വീട്ടിലേക്ക് കൊണ്ടു പോയി ഭക്ഷണം ഒക്കെ നൽകി. പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതക്കാരൻ ആണ് മമ്മൂക്ക. എന്നാൽ വന്നത് പോലെ തന്നെ ദേഷ്യം പോവുകയും ചെയ്യും’.

Related Articles

Back to top button