വിറക് എടുക്കുന്നതിനിടെ മുറിവുണ്ടായി… കൂർത്ത ഭാഗം കൊണ്ട് മുറിഞ്ഞതെന്നു കരുതി… ഒടുവിൽ ശരീരത്തിനു നിറവ്യത്യാസം….
ആലപ്പുഴ: വിറക് എടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണാഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡ് കണ്ടത്തില്‍ പ്രകാശന്റെ ഭാര്യ ദീപ (44) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.15ഓടെ വീടിനോട് ചേര്‍ന്ന് വെളിയില്‍ ശേഖരിച്ചു വച്ചിരുന്ന വിറക് പാചകത്തിനായി എടുക്കുന്നതിനിടായെ ദീപയ്ക്ക് പാമ്പുകടിയേറ്റത്. വിറകിന്റെ കൂർത്ത ഭാഗം കൊണ്ട് മുറിവുണ്ടായതാണ് എന്നാണ് ദീപ ആദ്യം കരുതിയത്.കുറച്ചുസമയം കഴിഞ്ഞതോടെ മുറിവ് പറ്റിയ ഭാഗത്ത് നിറവ്യത്യാസവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. ഇതോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: ദേവപ്രിയ, ദേവാനന്ദ്.