വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു.. വീണ്ടും ബൂട്ടിടാൻ സുനില്‍ ഛേത്രി…
ആരാധകരെ ആവേശത്തിലാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഛേത്രി തിരിച്ചെത്തുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചാണ് താരം തിരിച്ചെത്തുന്നത്.2027ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരം കളിക്കും. ഈ മാസം 25നു ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഇതിഹാസം തന്റെ രണ്ടാം വരവില്‍ കളിക്കാനിറങ്ങും.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടം 1-1നു സമനിലയില്‍ അവസാനിച്ചതിനു പിന്നാലെയാണ് 40കാരനായ താരം വിരമിച്ചത്.അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ നാലാമത്തെ താരമാണ് ഛേത്രി.